ദുരന്തമുണ്ടായത് സര്‍ക്കാര്‍ വീഴ്ച മൂലം : മന്ത്രി
കോഴിക്കോട് : മദ്യദുരന്തമുണ്ടായത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ടി.കെ.രാമകൃഷ്ണന്‍.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതിനാലാണ് വ്യാജമദ്യം കുടിച്ച് ഇത്രയും ആളുകള്‍ മരിക്കാനിടയായത്. ആ നിലയ്ക്ക് അത് സര്‍ക്കാരിന്റെ വീഴ്ചയായി വ്യാഖ്യാനിക്കാമെന്ന് മുന്‍ എക്സൈസ് വകുപ്പ് മന്ത്രി കൂടിയായ രാമകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ഇതിന്റെ പേരില്‍ എക്സൈസ് മന്ത്രി രാജി വയ്ക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഒക്ടോബര്‍ 31 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. മന്ത്രി രാജി വച്ചാല്‍ മാത്രം തീരുന്ന പ്രശ്നമല്ലിത്. മദ്യനിരോധനത്തേക്കാള്‍ മദ്യവര്‍ജ്ജനമാണ് ആവശ്യമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയ്ക്കും ബിജെപിക്കും മദ്യലോബിയുമായുള്ള ബന്ധം പുറത്തുവന്നുകഴിഞ്ഞു. സിപിഎമ്മിലെ ചുരുക്കം ചിലര്‍ക്ക് മദ്യലോബിയുമായി ബന്ധമുണ്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി പണപ്പിരിവ് നടക്കുന്നുണ്ടാകാം എന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications