Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമുക്തഭടന്മാര്‍ക്കായി ക്ഷേമപദ്ധതികള്‍

കൊച്ചി: വിമുക്തഭടന്മാര്‍ക്കായി പ്രതിരോധ വകുപ്പ് ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പുനരധിവാസ ഡയറക്ടറേറ്റ് ജനറല്‍ ഡോ.എ.എന്‍.ദുബെ പറഞ്ഞു.

വിമുക്തഭടന്മാരുടെയും യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകളുടെയും വിമുക്തഭടന്മാരുടെ വിധവകളുടെയും പുനരധിവാസം ലക്ഷ്യമിട്ടാണ് പദ്ധതികള്‍ നടപ്പില്‍ വരുത്തുക എന്ന് ദുബെ പറഞ്ഞു. നവംബര്‍ ഒന്ന് ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വിമുക്തഭടന്മാരുള്ളത്. 2,50,000 വിമുക്തഭടന്മാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

മൂന്ന് സ്വയംതൊഴില്‍പദ്ധതികള്‍ക്കാണ് ഇപ്പോള്‍ പ്രതിരോധവകുപ്പ് രൂപം കൊടുത്തിരിക്കുന്നത്. കൃഷി, ഖാദി, ഗ്രാമ വ്യവസായങ്ങളിലും ചെറുകിട വ്യവസായങ്ങളിലും വിമുക്തഭടന്മാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതികളാണിവ. നബാഡിന്റെയും സിഡ്ബിയുടെയും രാജ്യത്തെ സഹകരണ സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദുബെ പറഞ്ഞു.

ഏതാണ്ട് അറുപതിനായിരത്തോളം പേര്‍ ഓരോ വര്‍ഷവും മൂന്ന് സൈനികവിഭാഗങ്ങളില്‍ നിന്നായി വിരമിക്കുന്നുണ്ട്. അവരില്‍ 75 ശതമാനവും ചെറുപ്പക്കാരാണ്. അവരുടെ പുനരധിവാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹികവും ധാര്‍മികവുമായ കടമയാണ്.

ജില്ലാതലത്തില്‍ വിമുക്തഭടന്മാരുടെ റാലികളും സെമിനാറുകളും മറ്റ് പരിപാടികളും പുനരധിവാസ ഡയറക്ടറേറ്റ് സംഘടിപ്പിക്കുമെന്ന് ദുബെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+