സിംഗപ്പൂര്‍ വിമാനം തകര്‍ന്ന് 68 മരണം
തായ്പെ : സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 69 പേര്‍ മരിച്ചു. വിമാനത്തില്‍ 11 ഇന്ത്യാക്കാരുണ്ടായിരുന്നു.
സിംഗപ്പൂരില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് പോവുകയായിരുന്ന 747 ബോയിംഗ് വിമാനമാണ് ഒക്ടോബര്‍ 31 ചൊവാഴ്ച തായ്വാനിലെ തായ്പെ വിമാനത്താവളത്തില്‍ നിന്നും ഉയരവെ കത്തി വീണത്. 20 വിമാനജോലിക്കാരടക്കം 179 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്.
ഹൈദരാബാദില്‍ നിന്നും തായ്പെയിലെത്തി വിമാനത്തില്‍ കയറിയവരാണ് ഇതിലുണ്ടായിരുന്ന ഇന്ത്യാക്കാരെന്ന് കരുതപ്പെടുന്നു. കുറഞ്ഞത് 68 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചത്. 71 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ഭയക്കുന്നു.
കനത്ത കാറ്റിലും മഴയിലും എസ് ക്യു 006വിമാനം എന്തിലോ തട്ടി കത്തുകയായിരുന്നു. എന്തിലാണ് തട്ടിയതെന്ന് വ്യക്തമല്ല.വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.












Click it and Unblock the Notifications