പ്രഭാകരമേനോന്‍ അയര്‍ലന്റ് അംബാസിഡര്‍
ദില്ലി: അയര്‍ലന്റിലെ ഇന്ത്യന്‍ അംബാസിഡറായി പ്രഭാകരമേനോനെ നിയമിച്ചു. നെതര്‍ലാന്റ്സിന്റെ അംബാസിഡറായിരുന്നു ഇദ്ദേഹം.
ദക്ഷിണാഫ്രിക്കയിലെ അംബാസിഡറായി ഈജിപ്തിലെ അംബാസിഡറായിരുന്ന ശിവശങ്കര്‍ മുഖര്‍ജിയെയും ചെക്കോസ്ലാവാക്യയിലെ അംബാസിഡറായി ഡോ.എസ്.ജയശങ്കറെയും നിയമിച്ചു. ജപ്പാനിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു ജയശങ്കര്‍.
പ്രഭാകരമേനോന്‍ നേരത്തെ കിഴക്കന്‍ ജര്‍മനിയിലും സെനഗലിലും അംബാസിഡറായിരുന്നു. 1967ലാണ് പ്രഭാകരമേനോന്‍ വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications