കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡി ടി എച്ച് സംപ്രേക്ഷണം: അനുമതിയായി

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വീട്ടിലേയ്ക്ക് നേരിട്ട് ടെലിവിഷന്‍ സംപ്രേക്ഷണം സാധ്യമാക്കുന്ന ഡയറക്ട് ടു ഹോം ( ഡി ടി എച്ച്) സംപ്രേക്ഷണത്തിന് അനുമതിയായി. നവംബര്‍ രണ്ട് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഡി ടി എച്ച് സംപ്രേക്ഷണത്തിന് അനുമതി നല്‍കാമെന്ന മന്ത്രി സഭാ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ക്യാബിനറ്റ് തീരുമാനം.

ഇതോടെ ഇന്ത്യയിലും കെ യു ബാന്‍ഡ് ആന്റിനകള്‍ ഉപയോഗിച്ചുള്ള സംപ്രേക്ഷണം സാധ്യമാകും. കേബള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ സഹായമില്ലാതെ വീട്ടിലേയ്ക്ക് നേരിട്ട് ടെലിവിഷന്‍ സംപ്രേക്ഷണം സാധ്യമാക്കുന്ന സംവിധാനമാണിത്.

ഏറെ നാളത്തെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുന്നത്.

സ്വകാര്യ ടെലിവിഷന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഡി ടി എച്ച് സംപ്രേക്ഷണത്തിന് ഇനി മുതല്‍ അനുമതി തേടാം. എന്നാല്‍ ഇതിന് വിദേശമൂലധനനിക്ഷേപകാര്യത്തില്‍ കാര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 ശതമാനമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം. എന്നാല്‍ വിദേശ ഇന്ത്യാക്കാര്‍ക്കും വിദേശ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വ്യവസായ സംരംഭകര്‍ക്കും 49 ശതമാനം വരെ നിക്ഷേപം നടത്താം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസാര്‍ഭാരതി കോര്‍പറേഷനും ഡി ടി എച്ച് സംപ്രേക്ഷണത്തിന് പ്രത്യേക അനുമതി തേടേണ്ടതുണ്ട്. സ്വകാര്യ ഡി ടി എച്ച് സംപ്രേക്ഷകര്‍ പ്രസാര്‍ഭാരതിയുടെ ചാനലുകളും സംപ്രേക്ഷണം ചെയ്യണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയ സുരക്ഷയ്ക്കും , ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. അതോടൊപ്പം സംപ്രേക്ഷണ രംഗത്ത് ഡി ടി എച്ച് കമ്പനികളുടെ കുത്തകയുണ്ടാകാതെ നോക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X