കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിമേഷനെ ഗൗരവമായി കാണണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം:അനിമേഷന്‍ കലയ്ക്ക് ഇന്ത്യയില്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് പ്രശസ്ത അനിമേഷന്‍ കലാകാരനും ചാനല്‍ വി ഇന്ത്യയുടെ പ്രോഗ്രാം തലവനുമായ അര്‍ണാബ് ചൗധരി.

അനിമേഷനെ ഇപ്പോഴും കുട്ടിക്കളിയായാണ് ഇന്ത്യയില്‍ കരുതപ്പെടുന്നതെന്നും ഈ രംഗത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടാത്തത് ദുഖകരമാണെന്നും അര്‍ണാബ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് ടൂണ്‍സ് അനിമേഷന്‍സില്‍ നടക്കുന്ന അനിമേഷന്‍ മേളയ്ക്ക് എത്തിതായിരുന്നു അദ്ദേഹം. പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ഇരുപതു വര്‍ഷം പിന്നിലാണ് ഇന്ത്യ ഇപ്പോള്‍ ഈ രംഗത്തെന്ന് ചൗധരി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യയില്‍ അനിമേഷന്‍ ചിത്രങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സാഹചര്യവും ഒത്തിണങ്ങിയിട്ടുണ്ട്. പക്ഷേ , സ്വതന്ത്രമായ ഇന്ത്യന്‍ അനിമേഷന്‍ വ്യവസായം കെട്ടിപ്പടുക്കാന്‍ കുറഞ്ഞത് ഇരുപതു വര്‍ഷം കൂടെ വേണ്ടി വരും.

ഇന്ത്യയില്‍ വളരെ കുറവ് അനിമേഷന്‍ പ്രഫഷണലുകളേയുള്ളൂവെന്നതും അവര്‍ തന്നെ പരസ്യചിത്രങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നതും പോരായ്മയാണ് - ചൗധരി പറഞ്ഞു. നമുക്ക് ഈ കല ഇപ്പോഴും കുട്ടിക്കളിയാണ്. എന്നാല്‍ വിദേശങ്ങളില്‍ ശക്തമായ സാമൂഹ്യാവബോധം വളര്‍ത്തുന്നതിനുള്ള മാധ്യമമായി അനിമേഷന്‍ വളര്‍ന്നു കഴിഞ്ഞു. ഇന്ത്യയില്‍ അനിമേഷന്‍ കലയുടെ വളര്‍ച്ചയ്ക്ക് സാമ്പത്തിക സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ചൗധരി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X