മദ്യമാഫിയ-പാര്‍ട്ടി ബന്ധം അന്വേഷിക്കണം: ആന്റണി
തിരുവനന്തപുരം: മദ്യദുരന്തത്തെ കുറിച്ചുള്ള സിറ്റിംഗ് ജഡ്ജിയുടെ അന്വേഷണത്തിന്റെ പരിധിയില്‍ മദ്യമാഫിയയും രാഷ്ട്രീയപാര്‍ട്ടികളും തമ്മിലുള്ള ബന്ധവും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി ആവശ്യപ്പെട്ടു.
സിപിഎമ്മിനു മാത്രമല്ല മറ്റ് രാഷ്ട്രീപാര്‍ട്ടികള്‍ക്കും മദ്യമാഫിയയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആന്റണി പറഞ്ഞു. നവംബര്‍ രണ്ട് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മദ്യഷാപ്പുകളില്‍ നിന്ന് മദ്യപിക്കാമെന്ന നായനാരുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. മദ്യമാഫിയയെ കുറിച്ച് കിട്ടിയിട്ടുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
വ്യാജമദ്യ വില്പന തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ നാല് ശനിയാഴ്ച നടക്കുന്ന സര്‍വകക്ഷി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications