Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ നേതാവിന് അനധികൃത സമ്പാദ്യം

കൊച്ചി: പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 11 ലക്ഷം രൂപയും അനധികൃത സമ്പാദ്യം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. നേതാവിനെതിരെ നിയമനടപടിക്ക് തുടക്കമിട്ടതായി ആദായനികുതി കമ്മിഷണര്‍ കൊച്ചിയില്‍ അറിയിച്ചു.

കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്‍ നേതാവും നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുമായ വി.എച്ച്.എം.റഫീക്കിന്റെ വീട്ടിലും ഓഫീസിലും സപ്തംബറിലാണ് റെയ്ഡ് നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത്. കോണ്‍ഗ്രസില്‍ വയലാര്‍ രവി ഗ്രൂപ്പിലെ നേതാവായ റഫീക്ക് നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരിക്കെയാണ് പള്ളുരുത്തി തങ്ങള്‍ നഗറിലെ വീടും വെല്ലിംഗ്ടണ്‍ ഐലന്റിലെ ഓഫീസും ആദായനികുതി വകുപ്പ് പരിശോധിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം കൂടിയാണ് റഫീക്ക്.

ലോറി ട്രാന്‍സ്പോര്‍ട്ടിംഗ്, ചലച്ചിത്ര നിര്‍മാണം എന്നീ രംഗങ്ങളില്‍ നിക്ഷേപമുള്ള നേതാവിന്റെ വീട്ടില്‍ അനധികൃതമായും ഉറവിടം കാണിക്കാതെയുമാണ് 11 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. കൊടൈക്കനാലില്‍ ഹോട്ടലും റിസോര്‍ട്ടും നിര്‍മിക്കാന്‍ 75 ലക്ഷം രൂപ മുടക്കിയതിന്റെ രേഖകളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. മമ്മൂട്ടി നായകനായി അഭിനയിച്ച അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വി.എച്ച്.എം.റഫീക്കാണ്.

അനധികൃത സമ്പാദ്യം സംബന്ധിച്ച ഒട്ടേറെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ടുകളും റെയ്്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ബിസിനസ് ബന്ധങ്ങള്‍ സംബന്ധിച്ചും സൂചന കിട്ടി.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് നേതാവിന്റെ അനധികൃത സമ്പാദ്യം വെളിച്ചത്ത് കൊണ്ടുവരാന്‍ ആദായനികുതി വകുപ്പിന് സഹായകമായത്. തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ എതിര്‍ഗ്രൂപ്പില്‍ നിന്ന് ലഭിച്ച വിവരമാണ് അധികൃതരെ റെയ്ഡ് നടത്താന്‍ പ്രേരിപ്പിച്ചത്. ഇതിനു മുമ്പ് റഫീക്കിന് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന പരാതിയില്‍ ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചില്ല. ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുള്ള വ്യാജപരാതിയാണിതെന്ന് ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് ഉന്നതതലങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

കോണ്‍ഗ്രസ് (ഐ) ഗ്രൂപ്പിലെ മട്ടാഞ്ചേരിയിലെ പ്രമുഖ നേതാവും ഡിസിസി അംഗവുമായ ടി.വൈ.യൂസഫാണ് പരാതികള്‍ക്ക് പിന്നിലെന്ന് വയലാര്‍ രവി പക്ഷം ആരോപിക്കുന്നു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരിയില്‍ നിന്നും മത്സരിച്ച യൂസഫ് പരാജയപ്പെട്ടിരുന്നു. അഞ്ച് കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥികളാണ് യൂസഫിന്റെ ഡിവിഷനില്‍ മത്സരരംഗത്തുണ്ടായിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ നാലേ കാല്‍ കോടി രൂപയുടെ അനധികൃത സമ്പാദ്യം ആദായനികുതി വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ അബ്കാരികളുടെ വസതികളിലും റെയ്ഡ് നടത്തിയിരുന്നു.

റെയ്ഡില്‍ 1.8 കോടി രൂപയുടെ കറന്‍സിയും 2.21 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് അധികൃതര്‍ കണ്ടെടുത്തത്. വിവിധ സ്ഥലങ്ങളിലെ ആഭരണശാലകളില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടുത്താത്ത സ്റോക്കും കണ്ടെത്തി. ഇതിന്റെ മതിപ്പുവില 1.72 കോടി രൂപ വരുമെന്ന് ആദായനികുതി വകുപ്പ് കമ്മിഷണറുടെ പത്രക്കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+