യൂജിന് ആര്‍ക്കിടെക്ട് ഒഫ് ദ ഇയര്‍ അവാര്‍ഡ്
കൊല്ലം: കാണ്‍പൂര്‍ ജെ.കെ.സിമന്റ്സ് ഏര്‍പ്പെടുത്തിയ ആര്‍ക്കിടെക്ട് ഒഫ് ദ ഇയര്‍ അവാര്‍ഡ് പ്രൊഫ.യൂജിന്‍ പണ്ടാലക്ക്. ആദ്യമായാണ് ഒരു മലയാളി ഈ അവാര്‍ഡ് നേടുന്നത്.
50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊല്ലത്തു നിര്‍മിച്ച ബോധി എന്ന കളിമണ്‍വീടാണ് യൂജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കൊല്ലം ടി.കെ.എം.കോളജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ അധ്യാപകനാണ് യൂജിന്‍. ചെലവുകുറഞ്ഞ വീടുനിര്‍മാണ രീതിയില്‍ ഗവേഷണം നടത്തുകയാണ് ഇദ്ദേഹം. വാസ്തുശില്പവിദ്യയിലെ പാരമ്പര്യസംരക്ഷണത്തെ കുറിച്ച് ഇംഗ്ലണ്ടില്‍ പഠനം നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications