കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്തെ അക്രമം: പ്രതികള്‍ക്ക് ജാമ്യം

  • By Staff
Google Oneindia Malayalam News

കൊച്ചി: ജൂലായ് 13ന് തിരുവനന്തപുരത്ത് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 23 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സോപാധികമായാണ് ജാമ്യം അനുവദിച്ചത്.

കോടതിയില്‍ ഹാജരാകുന്നതിനല്ലാതെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, കോടതിയുടെ അനുമതി കൂടാതെ സംസ്ഥാനം വിട്ടുപോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. നവംബര്‍ ഒന്ന് ബുധനാഴ്ച ജസ്റിസ് ഡി.ശ്രീദേവിയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചതോടെ പ്രതികള്‍ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X