ഗള്‍ഫില്‍ ബോട്ടപകടം : രണ്ട് മലയാളികളെ കാണാനില്ല
തിരുവനന്തപുരം : അബുദാബിയിലെ റാസല്‍ഖൈമയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് മലയാളി രണ്ട് മലയാളികളെ കാണാനില്ല.
പൂന്തുറ പള്ളിവിളാകം ഷേര്‍ളി ഹൗസില്‍ ആരോഗ്യത്തിന്റെയും താന്‍സിലിയുടെയും മക്കളായ ക്ലീറ്റസ് (23) അലക്സ് (19) എന്നിവരെയാണ് കാണാതായത്. നവംബര്‍ ഒന്ന് ബുധനാഴ്ചയാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.
ഇവരുടെ മൂത്ത സഹോദരന്‍ രാജുവിനും ഒമാന്‍ സ്വദേശിയായ ഒരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ 31 ചൊവാഴ്ച രാവിലെയാണ് നാല് പേരും മരിസണ്‍ തീരത്തു നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഫൈബര്‍ ബോട്ടിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
മരിച്ച രണ്ട് പേരും അവിവാഹിതരാണ്. റാണി, ക്ലമ്മി, സീറ്റ, ഷേര്‍ളി, ഫ്രാങ്ക്ളിന്‍, ടൈറ്റസ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.












Click it and Unblock the Notifications