കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃദ്രോഗ മരണം കൂടുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്ത്യയില്‍ ഹൃദ്രോഗം മൂലമുള്ള മരണം ഏറി വരികയാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ . പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് പത്തു വര്‍ഷം നേരത്തേയാണ് ഇന്ത്യയില്‍ ഹൃദ്രോഗ മരണങ്ങള്‍ സംഭവിക്കുന്നതെന്ന് സൊസൈറ്റിയുടെ കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ജനസംഖ്യയില്‍ 10 മുതല്‍ 14 ശതമാനം വരെ ഹൃദ്രോഗികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലും ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഭക്ഷണത്തിലും ജീവിതരീതിയിലുമുണ്ടായ മാറ്റങ്ങളാണ് ഇതിനു കാരണം. കൊഴുപ്പേറിയ ഭക്ഷണക്രമം, വ്യായാമം ചെയ്യുന്നതിനുള്ള വിമുഖത എന്നിവയാണ് രോഗം വരുനനതിനുള്ള പ്രധാന കാരണങ്ങള്‍.

ഹൃദ്രോഗത്തെക്കുറിച്ച് നവംബര്‍ നാല്, അഞ്ച് തീയതികളില്‍ കൊച്ചിയില്‍ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നുണ്ട്. ഹൃദ്രോഗം ഏറിവരുന്നതിനെക്കുറിച്ചും രോഗത്തിന്റെ നിവാരണ മാര്‍ഗങ്ങളെക്കുറിച്ചും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യുമെന്ന് സൊസൈറ്റി കേരള ചാപ്റ്റര്‍ ഭാരവാഹികളായ ഡോ. സജി കുരുട്ടുകുളം, ഡോ . ജോര്‍ജ് തയ്യില്‍ എന്നിവര്‍ അറിയിച്ചു.

യുവതലമുറയില്‍ രോഗം കുറയ്ക്കുക, നൂതന ചികിത്സാരീതികള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ശില്‍പശാലയിലെ രണ്ട് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ. എന്‍ സുധയകുമാര്‍, ഡോ. ജോര്‍ജ് ജോസഫ്( വെല്ലൂര്‍), ഡോ. ബാലചന്ദര്‍(പോണ്ടിച്ചേരി), ഡോ. അഴകേശന്‍(ചെന്നൈ) തുടങ്ങിയ പ്രമുഖരടക്കം മുന്നൂറോളം ഹൃദ്രോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളന ദിനത്തില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടക്കുന്ന ഹൃദയശസ്ത്രക്രിയ കേബിള്‍ ടിവിയിലൂടെ സമ്മേളന വേദിയില്‍ ദൃശ്യമാക്കും. ബൈപാസ് ശസ്ത്രക്രിയ, ആന്‍ജിയോപ്ലാസ്റ്റി, തുടങ്ങിയവയാണ് തത്സമയം ദൃശ്യമാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X