Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.ആര്‍.നാരായണന്‍ 22ന് കേരളത്തില്‍

തിരുവനന്തപുരം: രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ആറ് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി നവംബര്‍ 22ന് കേരളത്തിലെത്തും.

നവംബര്‍ 24ന് അദ്ദേഹം കോട്ടയം ജില്ലയിലെ ജന്മസ്ഥലമായ ഉഴവൂര്‍ സന്ദര്‍ശിക്കും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ അദ്ദേഹം സംബന്ധിക്കും.

നവംബര്‍ 22ന് മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ജീവചരിത്രഗ്രന്ഥം നാരായണന്‍ പ്രകാശനം ചെയ്യും. ഗീതാലക്ഷ്മി രചിച്ച പുസ്തകം ഏഴ് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പ്രകാശനം ചെയ്യുക. അന്ന് തന്നെ നടക്കുന്ന മറ്റൊരു ചടങ്ങില്‍ ഫ്രന്റ്സ് ഒഫ് വിശ്വഭാരതി ഉദ്ഘാടനം ചെയ്യും.

നവംബര്‍ 23ന് വിവരസാങ്കേതികവിദ്യയെ കുറിച്ച് ടെക്നോപാര്‍ക്കില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ രണ്ടാം ഘട്ട വീട്പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.കെ.അയ്യപ്പപണിക്കരുടെ സപ്തതി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യും.

നവംബര്‍ 24ന് കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളജിന് തറക്കല്ലിടും. നവംബര്‍ 25ന് കൊച്ചിയിലെ ഗാന്ധിനഗറില്‍ മാര്‍ ഗ്രിഗോറിയോസ് കാരുണ്യനിലയം ഉദ്ഘാടനം ചെയ്യും. കാര്‍ത്തിയാസ് കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. വൈകീട്ട് തൃശൂരില്‍ ഭാരതീയവിദ്യാഭവന്റെ സെമിനാറില്‍ രാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും.

26ന് ഷൊര്‍ണൂരില്‍ കേരള ആയുര്‍വേദ മണ്ഡലത്തിന്റെ വികസന പദ്ധതിയുടെ ശിലാസ്ഥാപനം നടത്തും. പാലക്കാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രതിമ അനാഛാദനം ചെയ്യും.

27ന് കോഴിക്കോട് ഫറോക്ക് കോളജ് സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+