മദ്യദുരന്തം : കോണ്‍ഗ്രസ് പങ്കും അന്വേഷിക്കും
തിരുവനന്തപുരം : മദ്യദുരന്തത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുള്ളതായുള്ള ആരോപണത്തെ പറ്റിയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.
കര്‍ണാടക മന്ത്രിയായ ടി.ജോണ്‍, രമേശ് ചെന്നിത്തല എംപി, അടൂര്‍ പ്രകാശ് എംഎല്‍എ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യാജമദ്യലോബിയുമായുള്ള ബന്ധവും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ വരുമെന്ന് നവംബര്‍ ഒന്ന് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു.
ഈ നേതാക്കള്‍ക്കെതിരായി ആരോപണങ്ങളുണ്ട്. ഇവ മാധ്യമങ്ങളില്‍ വന്നതുമാണ്. ഇതെല്ലാം അന്വേഷണത്തിലൂടെയാണ് തെളിയിക്കേണ്ടതെന്നും നായനാര്‍ വ്യക്തമാക്കി. ഈ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications