ഏത് അന്വേഷണത്തിനും തയാര്‍: ചെന്നിത്തല
തിരുവനന്തപുരം: തനിക്ക് മദ്യമാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച് ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തനിക്കെതിരെ ആരോപണം നടത്തിയവര്‍ അത് തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
നവംബര്‍ രണ്ട് ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ആരോപണം നടത്തിയവര്‍ക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കും. തനിക്ക് മദ്യമാഫിയയുമായി ബന്ധമുണ്ടന്ന് വാര്‍ത്ത കൊടുത്ത പത്രത്തിനെതിരെ പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കും. അദ്ദേഹം പറഞ്ഞു.
നട്ടാല്‍ മുളക്കാത്ത നുണകളാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നത്. എതിരാളികള്‍ എന്റെ രക്തത്തിനു വേണ്ടി ദാഹിക്കുകയാണ്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications