ചിത്രാ വാല്‍വ് ശക്തിപ്പെടുത്തുന്നു
തിരുവനന്തപുരം : ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയ വാല്‍വായ ചിത്രാ വാല്‍വ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു.
തേയ്മാനം പ്രതിരോധിക്കാനുള്ള വാല്‍വിന്റെ കഴിവ് വര്‍ദ്ധിപ്പിക്കാനുള്ള ഇന്തോ-ജര്‍മ്മന്‍ പദ്ധതി അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവുമെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.ജി.എസ്. മണി അറിയിച്ചു.
വജ്രസമാനമായ ഒരു പദാര്‍ത്ഥത്തിന്റെ ആവരണമാണ് തേയ്മാനത്തെ തടുത്ത് വാല്‍വിന് കൂടുതല്‍ ആയുസ്സും ശക്തിയും നല്‍കുന്നത്. ചിത്രാ വാല്‍വ് മെച്ചപ്പെടുത്തുന്ന പദ്ധതി ഇന്ത്യയിലെയും ഫ്രാന്‍സിലെയും ഉന്നത ശാസ്ത്രജ്ഞര്‍ ഈയിടെ വിലയിരുത്തിയിരുന്നു.
ഒര്‍സെ ആസ്ഥാനമായി ഈ രംഗത്ത് പരീക്ഷണങ്ങളും ഉല്‍പ്പാദനവും നടത്തുന്ന ഒരു കമ്പനിയാണ് ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ടുമായി ഈ സംരംഭത്തില്‍ സഹകരിക്കുന്നത്.












Click it and Unblock the Notifications