ബാലികയെ പീഡിപ്പിച്ച വൃദ്ധ പിടിയില്‍
തളിപ്പറമ്പ് : മദ്യലഹരിയില്‍ നാല് വയസ്സുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച എഴുപതുകാരി പൊലീസ് പിടിയിലായി.
നവംബര്‍ ഒന്ന് ബുധനാഴ്ച തളിപ്പറമ്പ് ബസ് സ്റാന്‍ഡില്‍ വച്ചാണ് കുട്ടിയെ ഇവര്‍ ചവിട്ടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്യുന്നത് നാട്ടുകാര്‍ കണ്ടത്. രാവിലെ മുതല്‍ മദ്യലഹരിയില്‍ ഇവര്‍ നഗരത്തില്‍ കുട്ടിയുമായി കറങ്ങി നടക്കുകയായിരുന്നു.
വിശന്നു വലഞ്ഞ കുട്ടിക്ക് നാട്ടുകാര്‍ ആഹാരം നല്‍കാന്‍ ചെന്നപ്പോഴും വൃദ്ധ കുട്ടിയെ കഠിനമായി ദേഹോപദ്രവമേല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു ഭിക്ഷയെടുപ്പിക്കാനായിരുന്നു തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന വൃദ്ധയുടെ ലക്ഷ്യമെന്ന് കരുതുന്നു.
നല്ലതു പോലെ മലയാളം സംസാരിക്കുന്ന കുട്ടി വയനാട്ടില്‍ നിന്നും വന്നതാണെന്ന് പറയുന്നു. അമ്മ ലക്ഷ്മിയുടെ അടുത്ത് പോകണം എന്ന് പറഞ്ഞാണ് കുട്ടി നിലവിളിച്ചത്. കുട്ടിയുടെ നിലവിളികേട്ട് എത്തിയ യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് വൃദ്ധയെ പൊലീസില്‍ ഏല്‍പ്പിച്ചത്.












Click it and Unblock the Notifications