വിമാനാപകടം : മരിച്ചവരില്‍ മലയാളിയും
തായ്പെയ് : സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണ് മരിച്ചവരില്‍ അമേരിക്കന്‍ പൗരത്വമുള്ള മലയാളിയും.
മാവേലിക്കര പുതിയകാവ് വില്ലിമംഗലത്ത് വീട്ടില്‍ വി.ടി.ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകന്‍ ഫിലിപ്പ് തോമസ് (43) ആണ് മരണമടഞ്ഞത്. അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ഫിലിപ്പ് സിംഗപ്പൂരില്‍ നിന്നാണ് വിമാനത്തില്‍ കയറിയത്.
കമ്പനി ആവശ്യത്തിനായി ചെന്നൈയില്‍ പോകും വഴി ഒക്ടോബര്‍ 22 ഞായറാഴ്ച ഇദ്ദേഹം മാവേലിക്കരയില്‍ മാതാപിതാക്കളെ കാണാന്‍ എത്തിയിരുന്നു. ഒക്ടോബര്‍ 30 തിങ്കളാഴ്ചയാണ് മടങ്ങിയത്.
അമേരിക്കക്കാരി ജോനയാണ് ഭാര്യ. കുട്ടികളില്ല. വിവരമറിഞ്ഞ് ജോന സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications