സ്ഥാനാര്‍ത്ഥികളുടെ വിവരം ഇല.കമ്മീഷന്‍ പരസ്യമാക്കണം : കോടതി
ദില്ലി : തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കുറ്റകൃത്യ പശ്ചാത്തലം ഉള്‍പ്പെടയുള്ള വിവരങ്ങള്‍ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കണമെന്ന് ദില്ലി ഹൈക്കോടതി.
സ്ഥാനാര്‍ത്ഥിയെ പറ്റി എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷം വോട്ട് ചെയ്യാനുള്ള അവകാശം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ഹൈക്കോടതിയുടെ സുപ്രധാന നിര്‍ദേശം.
നവംബര്‍ രണ്ട് വ്യാഴാഴ്ചയാണ് ജസ്റിസ് അനില്‍ദേവ് സിംഗും ജസ്റിസ് എം.കെ.ശര്‍മ്മയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കാവുന്ന നിര്‍ദേശം പുറപ്പെടുവിച്ചത്.
തടവ് ശിക്ഷയ്ക്ക് അര്‍ഹതയുള്ള കുറ്റങ്ങള്‍ സ്ഥാനാര്‍ത്ഥിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വിശദവിവരങ്ങള്‍, സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരം, സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയും വ്യക്തിത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ വോട്ടര്‍മാരെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രതിനിധീകരിക്കുന്ന കക്ഷിയുടെ നിലവാരത്തെക്കുറിച്ച് വോട്ടര്‍മാര്‍ അറിയേണ്ടതായി വല്ലതുമുണ്ടെങ്കില്‍ അതും വ്യക്തമാക്കണമെന്ന് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications