ക്രിക്കറ്റ് പന്തയക്കാരന് അധോലോക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
മുംബൈ: ക്രിക്കറ്റ് പന്തയക്കാരനും അധോലോക സംഘാംഗവുമായ വിനോദ് ചെമ്പൂര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുംബൈ അധോലോകത്തിലെ ഛോട്ടാഷക്കീല്‍ ഗ്രൂപ്പില്‍ അംഗമായ ഇയാളെ തായ്ലണ്ടില് ചികിത്സയില്‍ കഴിയുന്ന അധോലോക നായകന് ഛോട്ടാരാജന്റെ സംഘത്തില്‍പ്പെട്ടവരാണ് കൊലപ്പെടുത്തിയതെന്നു കരുതപ്പെടുന്നു. നവംബര്‍ മൂന്ന് വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. വിനോദ് ചെമ്പൂരിനൊപ്പം മറ്റ് മൂന്നു പേര് കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ക്രിക്കറ്റ് പന്തയക്കാരനായ ശോഭന്‍ മേത്തയുടെ അടുത്ത അനുയായിയും പ്രമുഖ പന്തയക്കാരനുമാണ് കൊല്ലപ്പെട്ട വിനോദ് ചെമ്പൂര്. ക്രിക്കറ്റ് കോഴയിടപാടുകളെക്കുറിച്ചന്വഷിച്ച സി ബി ഐ യുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പന്തയക്കാരനാണ് ശോഭന്‍ മേത്ത.
വിനോദ് ചെമ്പൂര് മേത്തയുടെ വലംകൈയും ഇന്ത്യയുടെ മത്സരങ്ങളില്‍ വാത് വയ്പ് നടത്തി കോടികളുടെ ഇടപാടുകളുടെ നടത്തിയിരുന്നയാളുമാണ്.
അധോലോകത്തില്‍ ഛോട്ടാരാജന്റെ അടുത്ത അനുയായി ആയിട്ടായിരുന്നു ഇയാളുടെ രംഗപ്രവേശം. എന്നാല്‍ പിന്നീട് രാജനുമായി തെറ്റിപ്പിരിഞ്ഞ് ഛോട്ടാ ഷക്കീല്‍ ഗാംങില് പ്രവര്‍ത്തിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സപ്തംബര്‍ 18 ന് ഛോട്ടാരാജനെതിരേ വധശ്രമം ആസൂത്രണം ചെയ്തത് ഛോട്ടാഷക്കീല്‍ ആയിരുന്നു. രാജന്റെ തായ്ലണ്ടിലെ ഒളിസ്ഥലം ഷക്കീല്‍ സംഘത്തിന് വെളിപ്പെടുത്തിയത് വിനോദ് ആണെന്നു കരുതപ്പെടുന്നു. ഇതിനുള്ള പ്രതികാരമായാണ് ഛോട്ടാരാജന്റെ സംഘം വിനോദിനെ കൊലപ്പെടുത്തിയതെന്ന് മുംബൈ പൊലീസ് സംശയിക്കുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഛോട്ടാരാജന് സംഘം ഏറ്റെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയായിരുന്നു അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടല്‍. തായ്ലണ്ടില് ഛോട്ടാരാജനെതിരേ നടന്ന വധശ്രമത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ അധോലോക ഏറ്റുമുട്ടലാണിത്.
വിനോദ് ചെമ്പൂരും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന കാറിനു നേരേയായിരുന്നു ആക്രമണം. നാല് പേര് സംഭവസ്ഥലത്ത് മരിച്ചു. ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications