താന്‍സി കേസ്: ജയക്കെതിരായ വിധി നിര്‍ത്തിവെച്ചു
ചെന്നൈ: താന്‍സി കേസില്‍ എഐഎഡിഎംകെ നേതാവ് ജയലളിതയെയും മറ്റു പ്രതികളെയും മൂന്നു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദാക്കി. ജയലളിതയും തോഴി ശശികലയും മറ്റും വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിന്മേല്‍ കോടതി നടപടികള്‍ അവസാനിക്കുംവരെയാണ് പ്രത്യേക കോടതി വിധി താല്‍ക്കാലികമായി റദ്ദാക്കിയത്.
ജസ്റിസ് ബി.അക്ബര്‍ ബാഷ കാദ്റിയാണ് വിധി പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിതയും ശശികലയും കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികളായ താന്‍സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.ആര്‍.ശ്രീനിവാസന്‍, മുന്‍ സ്പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ എസ്.നാഗരാജന്‍, ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍.കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.
താന്‍സി കേസിലെ എല്ലാ പ്രതികളെയും ശിക്ഷിക്കുകയും അവര്‍ക്ക് നവംബര്‍ ഏഴ് വരെ ജാമ്യം അനുവദിക്കുകയും ചെയ്ത വിധിയാണ് പ്രത്യേക കോടതി താല്‍ക്കാലികമായി റദ്ദാക്കിയത്.












Click it and Unblock the Notifications