ആണവ അന്തര്‍വാഹിനി നിര്‍മ്മിക്കാന്‍ നാവികസേന സജ്ജം
മുംബൈ: ആണവ അന്തര്‍വാഹിനി നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഇന്ത്യയുടെ നാവികസേന സജ്ജമാണെന്ന് സേനാ മേധാവി അഡ്മിറല്‍ സുശീല്‍ കുമാര്‍. നാവികസേനയൊടൊപ്പം പ്രഗത്ഭരായ ആണവശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആണവ അന്തര്‍വാഹിനി യാഥാര്‍ത്ഥ്യമാക്കാന്‍ സേന സുസജ്ജമാണെന്നും അഡ്മിറല്‍ സുശീല്‍കുമാര്‍ പറഞ്ഞു.
ലോകത്തെ മികച്ച നാവികസേനകളിലൊന്നാണ് ഇന്ത്യയുടേത്. അത്യാധുനിക യുദ്ധക്കപ്പലുകളും വിമാനവാഹിനികളും ആയുധവ്യൂഹങ്ങളും മറ്റുപകരണങ്ങളും കൊണ്ട് സമ്പന്നമാണ് നാവികവ്യൂഹം.
നവംബര്‍ മൂന്ന് വെള്ളിയാഴ്ച പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അഡ്മിറല്‍ സുശീല്‍കുമാര്‍.












Click it and Unblock the Notifications