മുഖ്യമന്ത്രിക്ക് അബ്കാരികളുടെ നിവേദനം
തിരുവനന്തപുരം : മദ്യഷാപ്പുകള്‍ മാന്യമായി നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തതിനാല്‍ കരാര്‍ അവസാനിപ്പിക്കണമെന്ന് അബ്കാരികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
സര്‍ക്കാരുമായുള്ള കരാര്‍ അവസാനിപ്പിച്ച് മദ്യഷാപ്പുകള്‍ അടിയറ വയ്ക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് നവംബര്‍ രണ്ട് വ്യാഴാഴ്ച മുഖ്യമന്ത്രിയെക്കണ്ട് അബ്കാരി കരാറുകാരുടെ സംഘം അറിയിച്ചിട്ടുണ്ട്. മദ്യഷാപ്പുകള്‍ മാന്യമായി നടത്തിക്കൊണ്ട് പോകാന്‍ പറ്റിയ സാഹചര്യമുണ്ടാക്കിയാലേ കരാര്‍ തുടരേണ്ടതുള്ളു എന്ന് അവര്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തെ കരാറിലെ കഴിഞ്ഞ ദിവസങ്ങളുടെ തുക കുറച്ച ശേഷം ബാക്കി ദിവസങ്ങളുടെ തുകയും സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റും തിരികെ തരണമെന്നും കരാറുകാര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എക്സൈസ് കമ്മീഷണര്‍, ഡിജിപി, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എന്നിവരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications