സ്കൂള്‍വാന്‍ കയറി ബാലിക മരിച്ചു
കൊല്ലം: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ വളപ്പില്‍ വാന്‍ കയറി മരിച്ചു.
പട്ടത്താനം ബാലികാ മറിയം എല്‍പി സ്കൂളില്‍ നവംബര്‍ മൂന്ന് ചൊവാഴ്ച രാവിലെ 8:45നാണ് അപകടമുണ്ടായത്. ഇരവിപുരം കയ്യാലയ്ക്കല്‍ എന്‍സിസി കോമ്പൗണ്ടിനു സമീപം പുത്തന്‍പുരയില്‍ വീട്ടില്‍ അബ്ദുള്ളാക്കുഞ്ഞിന്റെയും സൈബിന്നീസയുടേയും ഇളയമകള്‍ ആമിന(7)യാണ് അപകടത്തിനിരയായത്.
രാവിലെ സ്കൂള്‍ വളപ്പില്‍ വാഹനമിറങ്ങിയ ആമിന ബാഗ് വാങ്ങാന്‍ പിന്നിലെത്തിയപ്പോള്‍ വാന്‍ പിന്നോട്ടെടുത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അതേ വാഹനത്തില്‍ ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആമിനയുടെ മൂത്ത സഹോദരി സുമി(11) കാന്‍സര്‍ ബാധയെത്തുടര്‍ന്ന് നാല്പതു ദിവസം മുമ്പാണ് അന്തരിച്ചത്. കൂലിപ്പണിക്കാരനായ അബ്ദുള്ളാക്കുഞ്ഞിനും സൈബിനിസയ്ക്കും സുഖിവാവ(9) എന്ന മകള്‍ മാത്രമാണ് ഇനിയുള്ളത്.












Click it and Unblock the Notifications