Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചാരണം തെറ്റെന്ന് ബേപ്പൂരിലെ തൊഴിലാളികള്‍

കോഴിക്കോട്: ബേപ്പൂരിലെ ചുമട്ടുതൊഴിലാളികള്‍ തുറമുഖത്തിന്റെ വികസനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന മലബാര്‍ ചേംബര്‍ ഒഫ് കോമേഴ്സിന്റെ പ്രചാരണം തെറ്റാണെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ഒക്ടോബര്‍ 26ന് തങ്ങള്‍ തുറമുഖത്തെ ജോലി നിര്‍ത്തിവെച്ചു എന്ന ആരോപണം ശരിയല്ല എന്ന ്അവര്‍ പറഞ്ഞു. അന്ന് 1903 ടണ്‍ സിമന്റ് തങ്ങള്‍ കയറ്റിറക്കുമതി നടത്തിയിരുന്നു.

സിമന്റിന് കൃത്രിമമായി വില കൂട്ടാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ചുമട്ടുതൊഴിലാളികള്‍ പണിമുടക്കുന്നുവെന്ന പ്രചാരണം നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.

ഒരു ലോഡ് സിമന്റ് കപ്പലില്‍ നിന്നിറക്കി ലോറിയില്‍ കയറ്റുന്നതിനുള്ള കൂലി കൊച്ചിയില്‍ 150 ആണ്. അതേ സമയം കൊച്ചിയിലെ ചുമട്ടുതൊഴിലാളികള്‍ 105 രൂപ മാത്രമേ വാങ്ങുന്നുള്ളൂ എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ ജോലി കിട്ടുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ തങ്ങള്‍ കൂലി കുറക്കാന്‍ തയാറാണ്. ഏതെങ്കിലും തരത്തിലുള്ള തടസം സൃഷ്ടിക്കുകയാണെങ്കില്‍ അത് ബേപ്പൂര്‍ തുറമുഖത്തെ തന്നെ സ്തംഭിപ്പിക്കുമെന്നും എന്ന് തങ്ങള്‍ക്കറിയാം. അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+