വസ്ത്രനയം വസ്ത്രവ്യാപാരികളെ സഹായിക്കും: ഗോവിന്ദാചാര്യ
കൊച്ചി: വസ്ത്രനിര്‍മാണമേഖലയെ ചെറുകിടവ്യവസായത്തിന്റെ പദവിയില്‍ നിന്ന് ഒഴിവാക്കിയത് വസ്ത്രവ്യാപാരികള്‍ക്ക് സഹായകരമാകുമെന്ന് ബിജെപി നേതാവ് ഗോവിന്ദാചാര്യ പറഞ്ഞു. അന്തര്‍ദേശീയ കമ്പോളത്തെ നേരിടാന്‍ തങ്ങളുടെ മേഖലയെ മെച്ചപ്പെടുത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ മൂന്ന് ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയിരിക്കുന്ന ഫലങ്ങളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഗോവിന്ദാചാര്യകൊച്ചിയിലെത്തിയത്. പാര്‍ട്ടിക്ക് സമര്‍പ്പിക്കാനായായി റിപ്പോര്‍ട്ട് തയാറാക്കുന്നതിനായാണ് പഠനം.
മുന്‍സര്‍ക്കാരുകള്‍ ഉണ്ടാക്കിവെച്ച ചില പ്രശ്നങ്ങളെ എന്‍ഡിഎ സര്‍ക്കാര്‍ അഭിമുഖീകരിക്കുകയാണ്. ലോകവ്യാപാര സംഘടനയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് വേണ്ടത്ര കാര്യങ്ങള്‍ പഠിക്കാതെയാണ്. മുന്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ നിന്ന് എന്‍ഡിഎ സര്‍ക്കാരിന് പുറത്തുവരാനാവില്ല. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications