വിഷമദ്യം: രണ്ട് പേര്‍ കൂടി മരിച്ചു
തിരുവനന്തപുരം: വിഷമദ്യം കഴിച്ച് രണ്ടു പേര്‍ കൂടി നവംബര്‍ മൂന്ന ്വെള്ളിയാഴ്ച മരിച്ചു. ഇതോടെ വിഷമദ്യം കഴിച്ച് മരിക്കുന്നവരുടെ എണ്ണം 38 ആയി. വ്യാജമദ്യം കഴിച്ച് അവശരായ രണ്ടു പേരെ കൂടി വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് മേര്‍മ്മല്‍കല്‍ ലേഖാവിലാസത്തില്‍ ശശിധരനും ആറന്മുളയില്‍ നീര്‍വിളാകത്ത് ദേവിസദനത്തില്‍ കൃഷ്ണപിള്ളയും ആണ് മരിച്ചത്. കൃഷിവകുപ്പ് ജീവനക്കാരനാണ് ശശിധരന്‍. വ്യാഴാഴ്ച കൃഷ്ണപിള്ള ഒരു വ്യാജമദ്യകേന്ദ്രത്തില്‍ നിന്ന് മദ്യപിച്ചിരുന്നു.
തിരുവനന്തപുരത്ത് സ്റാച്യുവിലെ പഞ്ചമി ബാറില്‍ നിന്ന് മദ്യം കഴിച്ച് അവശനിലയിലായ സെബാസ്റ്യനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കടയില്‍ നിന്ന് വ്യാജമദ്യം കഴിച്ച് അവശനായ ശിവന്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications