Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍വെക്സ് പ്രദര്‍ശനം തുടങ്ങി

കൊച്ചി: കേരളത്തലെ ആദ്യത്തെ സാമ്പത്തിക- നിക്ഷേപ പ്രദര്‍ശനമായ ഇന്‍വെക്സിന് കൊച്ചിയില്‍ നവംബര്‍ മൂന്ന് വെള്ളിയാഴ്ച തുടക്കമായി.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ലിഡാ ജേക്കബ് ഹോട്ടല്‍ അബാദ് പ്ലാസയില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

വിവിധയിനം സാമ്പത്തിക സേവനങ്ങളും ഉല്പന്നങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന പ്രദര്‍ശനത്തില്‍ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും നിരവധി കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. സുരക്ഷിതവും ാദായകരവുമായ നിക്ഷേപമാര്‍ഗങ്ങളും ലാഭകരമായ വായ്പാ പദ്ധതികളും നേരിട്ടറിയുന്നതിന് പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നു.

ബാങ്കിങ്, ഓഹരി വിപണി, മൊബൈല്‍ ഇ-കോമേഴ്സ് എന്നീ മേകലകളിലെ നൂതന പദ്ധതികളും സേവനങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്ഥിരനിക്ഷേപങ്ങള്‍, റിസര്‍വ് ബാങ്ക് ബോണ്ടുകള്‍, ഓഹരി വിപണി, ഡിപ്പോസിറ്ററി സേവനങ്ങള്‍, കടപ്പത്രങ്ങള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ക്രഡിറ്റ് കാര്‍ഡുകള്‍, ബിസിനസ് വായ്പകള്‍, വെഢ്ച്വര്‍ ക്യാപിറ്റല്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയറുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ സാമ്പത്തിക ഉല്പന്നങ്ങളും സേവനങ്ങളുമാണ് പ്രദര്‍ശനത്തില്‍ അണിനിരത്തിയിട്ടുള്ളത്.

വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍ നല്കുന്ന സേവനങ്ങളെപ്പറ്റിയുള്ള സംശയനിവാരണത്തിനും പ്രദര്‍ശനം വഴിയൊരുക്കുന്നു. രാജ്യാന്തര മ്യൂച്വല്‍ ഫണ്ട് കമ്പനിയായ സണ്‍ എഫ് ആന്റ് സി മ്യൂച്വല്‍ ഫണ്ട്, വെര്‍ടെക്സ് സെക്യൂരിറ്റീസ് ലിമിറ്റഡ്, ബിപിഎല്‍ മൊബൈല്‍, കെഎഫ്സി, കെടിഡിഎഫ്സി, ലോര്‍ഡ് കൃഷ്ണ ബാങ്ക്, യൂണിറ്റ് ട്രസ്റ് ഓഫ് ഇന്ത്യ, സ്റോക്ക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, എസ്ബിഐ കാര്‍ഡ്, ടാറ്റാ മ്യൂച്വല്‍ ഫണ്ട് തുടങ്ങി നിരവധി പ്രമുഖര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.

മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പ്രദര്‍ശനം നവംബര്‍ അഞ്ച് ഞായറാഴ്ച സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+