മദ്യദുരന്തം അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജിയില്ല
തിരുവനന്തപുരം : വിഷമദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ സര്‍ക്കാരിന് കിട്ടില്ല.
ജോലിഭാരവും ജഡ്ജിമാരുടെ അഞ്ച് ഒഴിവുകള്‍ നികത്താതെ കിടക്കുന്നതിനാലും സിറ്റിംഗ് ജഡ്ജിയുടെ സേവനം ഇതിനായി സര്‍ക്കാരിന് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ തീരുമാനം. ഇത് മൂലം ഏതെങ്കിലും റിട്ടയേര്‍ഡ് ജഡ്ജിയുടെ സഹായം തേടേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.
പല അന്വേഷണ കമ്മീഷനുകളോടും സര്‍ക്കാരിന്റെ നിരുത്തരവാദപരവും നിസ്സഹകരണം നിറഞ്ഞതുമായ പെരുമാറ്റവും ഹൈക്കോടതി കണക്കിലെടുത്തിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പ്രഹസനമാക്കുന്നത് ഇവയുടെ വിശ്വാസ്യത തകര്‍ക്കുകയും കമ്മീഷനുകള്‍ അര്‍ത്ഥമില്ലാത്തതാണ് എന്ന ധാരണ പരത്തുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications