Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ പ്രാക്ടീസ് നിയന്ത്രിക്കണമെന്ന് നഴ്സുമാര്‍

ആലപ്പുഴ : ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിയന്ത്രിക്കണമെന്ന് കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്‍.

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും വിധം ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വളര്‍ന്നിരിക്കുകയാണെന്ന് ആലപ്പുഴയില്‍ നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി.

പല സര്‍ക്കാര്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ആശുപത്രിക്കടുത്ത് മുറികള്‍ വാടകക്കെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്. സര്‍ക്കാര്‍ നല്‍കിയ ക്വാര്‍ട്ടേഴ്സു പോലും ഇതിനായി ചില ഡോക്ടര്‍മാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് സമ്മേളനം ആരോപിച്ചു.

സ്വകാര്യ ആശുപത്രികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നവംബര്‍ രണ്ട് വ്യാഴാഴ്ചയാണ് സമ്മേളനം അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+