ചിത്രകാരന്‍ പാരീസ് മോഹന്‍കുമാറിനെ മര്‍ദ്ദിച്ചു
മാഹി: പ്രശസ്ത ചിത്രകാരന്‍ പാരീസ് മോഹന്‍കുമാറിനെ(53) അജ്ഞാതരായ ഒരു സംഘം അക്രമികള്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദ്ദിച്ചു. തലയ്ക്കും മുഖത്തും സാരമായ പരിക്കേറ്റ അദ്ദേഹത്തെ മാഹി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നവംബര്‍ ഒന്ന് ബുധനാഴ്ച രാത്രി 10:30നാണ് ആക്രമണം നടന്നത്. ചുടിക്കോട്ട മണ്ടോള്‍ ക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ അത്താഴം കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന മോഹന്‍കുമാറിനെ പുറത്തുനിന്നൊരാള്‍ മോഹനേട്ടാ എന്നു വിളിച്ചു. പരിചയക്കാര്‍ ആരെങ്കിലുമായിരിക്കുമെന്ന് കരുതി പുറത്തിറങ്ങിയപ്പോള്‍ അഞ്ചംഗ സംഘം തുണിയില്‍ കല്ലുകെട്ടി തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മോഹന്‍കുമാര്‍ പറഞ്ഞു.
മാഹിയില്‍ നടക്കാനിരിക്കുന്ന മയ്യഴി മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാരീസ് മോഹന്‍കുമാര്‍ ചില എതിരഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. ഇതായിരിക്കാം ആക്രമണത്തിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു.
എന്നാല്‍ മോഹന്‍കുമാറിനു നേരെ നടന്ന അക്രമത്തില്‍ മയ്യഴി മഹോത്സവക്കമ്മിറ്റിക്കു പങ്കൊന്നുമില്ലെന്ന് അവര്‍ അറിയിച്ചു. കലാകാരന്മാര്‍ക്കെതിരെയുള്ള അക്രമം ഹീനമാണെന്നും ഇതിനെതിരേ ചെറുത്തുനില്പ് സംഘടിപ്പിക്കണമെന്നും മഹോത്സവക്കമ്മിറ്റി ചീഫ് കോ- ഓര്‍ഡിനേറ്റര്‍ കെ.പി.മോഹനന്‍ പറഞ്ഞു.












Click it and Unblock the Notifications