സംശയത്തിന്റെ മുന നീളുന്നത് കുടിപ്പകയിലേക്ക്
കൊല്ലം : വിഷമദ്യ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ സംശയത്തിന്റെ മുന നീളുന്നത് മദ്യമാഫിയകള്‍ തമ്മിലുള്ള കുടിപ്പകയിലേക്ക്.
തിരുവനന്തപുരത്തെ മദ്യമാഫിയകള്‍ തമ്മില്‍ വ്യക്തമായ കുടിപ്പക നിലനില്‍ക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.ഐജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ അനുമാനത്തില്‍ ഒന്നാം പ്രതിയായ ഹയറുന്നിസ സ്പിരിറ്റില്‍ വിഷം ചേര്‍ക്കാനിടയില്ലെന്നാണ്. കാരണം ഇവരുടെ ഭര്‍ത്താവും സഹായിയും ഇതേ വിഷമദ്യം കഴിച്ച് ആശുപത്രിയിലാണ്. വിഷം ചേര്‍ത്തവര്‍ തന്നെ ഒരിക്കലും അത് കുടിക്കില്ല.
സ്പിരിറ്റ് കച്ചവടത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരനായ കൊച്ചനിയാണ് ഹയറുന്നിസയ്ക്ക് സ്പിരിറ്റ് എത്തിച്ചത്. കോടീശ്വരനായ കൊച്ചനിക്കും സ്പിരിറ്റില്‍ വിഷം ചേര്‍ത്ത് വില്‍ക്കേണ്ട ആവശ്യമില്ല. ഇത് പിന്നീടുള്ള ഇയാളുടെ ബിസിനസിനെ ബാധിക്കാനുമിടയുണ്ട്.
കൊച്ചനിയെ പിടികൂടിയാല്‍ മാത്രമേ വിഷമദ്യത്തിന്റെ ഉറവിടം കണ്ടെത്താനാകു. ഒന്നുകില്‍ കൊച്ചനിയുടെ ഗോഡൗണില്‍ വച്ച് അല്ലെങ്കില്‍ അതിനും മുമ്പ് എവിടെയോ വച്ച് സ്പിരിറ്റില്‍ വിഷം കലര്‍ന്നിട്ടുണ്ടാകാം എന്നാണ് അന്വേഷണസംഘം കരുതുന്നത്.












Click it and Unblock the Notifications