Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്കാരികളെ കസ്റഡിയിലെടുത്തു

തിരുവനന്തപുരം : പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം മൂന്ന് പ്രമുഖ അബ്കാരികളെ നവംബര്‍ മൂന്ന് വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി കസ്റഡിയിലെടുത്തു. സംസ്ഥാനത്തെങ്ങും മദ്യഷാപ്പുകളില്‍ റെയ്ഡും ആരംഭിച്ചിട്ടുണ്ട്.

ചൈനാ സുനില്‍, ബിജു രമേശ്, ബാഹുലേയന്‍ എന്നീ അബ്കാരികളെയാണ് കസ്റഡിയിലെടുത്തിട്ടുള്ളത്. ബിജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരുടെ ഷാപ്പുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ മദ്യഷാപ്പുകളില്‍ വ്യാപകമായ റെയ്ഡ് തുടങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടങ്ങിയത്. എറണാകുളത്ത് പൊലീസ് കമ്മീഷണര്‍ അരുണ്‍കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് റെയ്ഡ് ആരംഭിച്ചു. പറവൂരിനടുത്ത് കൂനമ്മാവില്‍ നിന്നും രണ്ട് ലോറികളില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തിട്ടുണ്ട്. ലോറികളുടെ രഹസ്യ അറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്.

മദ്യദുരന്തം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ നടപടി എന്ന നിലയ്ക്കാണ് സംസ്ഥാന തലത്തില്‍ റെയ്ഡ് നടത്തുന്നതെന്ന് ഡിജിപി പി.ആര്‍.ചന്ദ്രന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+