എറണാകുളത്ത് വന്‍തോതില്‍ സ്പിരിറ്റ് പിടിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ വിദേശമദ്യഷാപ്പുകളിലും ബാറുകളിലും മദ്യഗോഡൗണുകളിലും പൊലീസ് വ്യാപകമായി നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ സ്പിരിറ്റും വ്യാജമദ്യവും പിടിച്ചെടുത്തു. കാലടിയില്‍ നിന്ന് 4000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. വ്യാജക്കള്ള് നിര്‍മിക്കാനുപയോഗിക്കുന്ന രണ്ട് ചാക്ക് മിശ്രിതവും കണ്ടെടുത്തു.
അങ്കമാലി റേഞ്ചിലെ അംഗീകൃത അബ്കാരിയുടെ രണ്ട് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡിലാണ് സ്പിരിറ്റും വ്യാജകള്ള് മിശ്രിതവും പിടിച്ചെടുത്തത്. ആരെയും അറസ്റ് ചെയ്തിട്ടില്ല.
ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് എക്സൈസിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്ന പൊലീസിന്റെ റെയ്ഡ്. റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സേതുരാഘവന്‍, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അരുണ്‍കുമാര്‍ സിഹ്ന എന്നിവരുടെ മേല്‍നോട്ടത്തിലാണ് പൊലീസ് സംഘം വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡിനെത്തിയത്. മദ്യഷാപ്പുകളില്‍ നിന്നും ശേഖരിച്ച മദ്യസാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കാലടിയില്‍ മാണിക്കമംഗലത്ത് അബ്കാരി കരാറുകാരന്‍ വാടകയ്ക്കെടുത്തിട്ടുള്ള പുന്നേക്കാട്ടില്‍ ഗിരിശങ്കറുടെ വീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന 4000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. രണ്ട് വലിയ ചാക്കുകളിലായിരുന്നു വ്യാജകള്ള് നിര്‍മിക്കുന്നതിനുള്ള പേസ്റ് രൂപത്തിലുള്ള മിശ്രിതം.
വ്യാജകള്ള് കയറ്റിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തി. നാല്പതോളം തൊഴിലാളികളെ ചോദ്യം ചെയ്യാനായി കസ്റഡിയിലെടുത്തു. മിശ്രിതം എന്താണെന്ന് രാസപരിശോധനയ്ക്ക് ശേഷം മാത്രമേ മനസിലാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications