സ്പിരിറ്റ് കലര്‍ന്ന ആയുര്‍വേദ മരുന്ന് പിടിച്ചു
കോതമംഗലം: കോതമംഗലത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ സ്പിരിറ്റ് കലര്‍ന്ന ഒരു ലോഡ് ആയുര്‍വേദ മരുന്ന് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ് ചെയ്തു.
ചന്ദനാശേവം എന്ന ആയുര്‍വേദ മരുന്നാണ് പിടിച്ചെടുത്തത്. 18 ശതമാനത്തോളം സ്പിരിറ്റാണ് ഇതില്‍ അടങ്ങിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നും നേര്യമംഗലം, ഊന്നുകല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കടകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോവുന്നതായിരുന്നു ലഹരിമരുന്ന്.
മിനിലോറിയില്‍ കൊണ്ടുവന്ന 450 മില്ലിലിറ്ററിന്റെ 533 കുപ്പി ചന്ദനാശേവം ആണ് പിടിച്ചെടുത്തത്. വാഹനത്തിലായിരുന്ന കൊല്ലം തെന്മല കൃഷ്ണവിലാസത്തില്‍ കൃഷ്ണപിള്ള (35), അഞ്ചല്‍ ശ്രീനിലയം വിനു (25), പത്തനാപുരം സ്വദേശി ഷിബുരാജന്‍ (22), നേര്യമംഗലം സ്വദേശി നിധി (25) എന്നിവരാണ് അറസ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.












Click it and Unblock the Notifications