മദ്യദുരന്തം : റൂറല്‍ എസ്പിക്കും സ്ഥലം മാറ്റം
തിരുവനന്തപുരം : വിഷമദ്യദുരന്തം നടന്നതിന്റെ വെളിച്ചത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി കെ.ഒ.മാത്യുവിനെ സ്ഥലം മാറ്റി.
റെയില്‍വേയിലേക്കാണ് മാത്യുവിനെ സ്ഥലം മാറ്റിയിരിക്കുന്നത്. പുതിയ റൂറല്‍ എസ്പിയായി എം.ആര്‍. അജിത് കുമാറിനെ നിയമിച്ചു. ഇത് സംബനധിച്ച് ഉത്തരവ് നവംബര്‍ രണ്ട് വ്യാഴാഴ്ചയാണ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ മദ്യദുരന്തമുണ്ടായ പള്ളിപ്പുറം മാത്യുവിന്റെ കീഴിലായിരുന്നു. അബ്കാരികളില്‍ നിന്നും മാസപ്പടി വാങ്ങിയ 24 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
റെയില്‍വെ എസ്പി ടോമിന്‍ തച്ചങ്കരിയെ പാലക്കാട് എസ്പിയായി സ്ഥലം മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications