എസ്എന്‍ഡിപി അബ്കാരികളുടെ പിടിയില്‍ :അഴിക്കോട്
തൃശ്ശൂര്‍ : എസ്എന്‍ഡിപി യോഗം മദ്യമാഫിയയുടെ പിടിയിലായതിനാലാണ് മദ്യദുരന്തത്തെക്കുറിച്ച് അത് മൗനം പാലിക്കുന്നതെന്ന് പ്രൊഫ.സുകുമാര്‍ അഴിക്കോട്.
മദ്യമാഫിയ എസ്എന്‍ഡിപി യോഗത്തിന് മേല്‍ പിടിമുറുക്കിയ കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും എന്നാല്‍ ഇത് മുഖ്യമന്ത്രി ഗൗരവമായി എടുത്തില്ലെന്നും നവംബര്‍ രണ്ട് വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അഴിക്കോട് പറഞ്ഞു. അതിനാലാണ് താന്‍ ശിവഗിരി ഉപദേശക സമിതിയില്‍ നിന്നും രാജി വച്ചതെന്നും അഴിക്കോട് പറയുന്നു.
അബ്കാരി കേസുകളില്‍ അറസ്റ് ചെയ്യപ്പെട്ടിട്ടുള്ളവരാണ് പല എസ്എന്‍ഡിപി നേതാക്കളും. ഇപ്പോള്‍ ഒളിവിലുള്ളഅബ്കാരി മണിച്ചന് എസ്എന്‍ഡിപിയില്‍ സുപ്രധാന സ്ഥാനങ്ങള്‍ നല്‍കിയത് വെള്ളാപ്പള്ളിയും ശാശ്വതികാനന്ദയും ചേര്‍ന്നാണെന്ന് അഴിക്കോട് ആരോപിച്ചു.
ശാര്‍ക്കര ക്ഷേത്രത്തിലെ ആനക്കൊട്ടില്‍ ഉത്സവത്തിന് ലക്ഷങ്ങള്‍ സംഭാവന നല്കിയ ഇവര്‍ മൂന്നുപേരുടെയും ചിത്രങ്ങളുള്ള പരസ്യവും പുറത്തിറങ്ങിയിരുന്നു. മദ്യമാഫിയയുമായുള്ള ബന്ധത്താല്‍ ശ്രീനാരായണഗുരുവിന് തന്നെ അപമാനമായിക്കഴിഞ്ഞ എസ്എന്‍ഡിപിയെ മദ്യലോബിയില്‍ നിന്നും മോചിപ്പിക്കാന്‍ കേരളീയര്‍ ഒന്നിക്കണമെന്നും അഴിക്കോട് പ്രസ്താവനയില്‍ ആഹ്വാനം ചെയ്യുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications