കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ സ്ക്രീനിനു പിന്നില്‍ നിന്ന് വ്യാജമദ്യം പിടിച്ചു

  • By Staff
Google Oneindia Malayalam News

പാലക്കാട്: വാളയാറില്‍ സിനിമാ തിയേറ്റര്‍ സ്ക്രീനിനു പിന്നിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ചിരുന്ന സ്പിരിറ്റും ബ്രാണ്ടിയും നവംബര്‍ രണ്ട് വ്യാഴാഴ്ച പൊലീസ് കണ്ടെടുത്തു.

പുതുശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റു കൂടിയായ വേലുച്ചാമി ഗൗണ്ടറുടെ 40 ഏക്കര്‍ തെങ്ങിന്‍ തോപ്പിനകത്തുള്ള മഹാലക്ഷ്മി തിയേറ്ററിനുള്ളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. 500 ലിറ്റര്‍ സ്പിരിറ്റ്, ആറ് കെയ്സ് ബ്രാണ്ടി, 200 ലിറ്റര്‍ വീതം സംഭരണശഷിയുള്ള 200 ബാരലുകള്‍ എന്നിവയാണ് സ്ക്രീനിനു പിന്നിലെ പ്രത്യേക അറയില്‍ നിന്ന് പിടിച്ചെടുത്തത്.

തെങ്ങിന്‍ തോപ്പില്‍ പാര്‍ക്കുചെയ്തിരുന്ന ലോറിയുടെ പ്ലാറ്റ് ഫോമിനടിയിലും ക്യാബിനു പിന്നിലും തകിടു കൊണ്ടു നിര്‍മ്മിച്ചിരുന്ന പ്രത്യേക അറയില്‍ സ്പിരിറ്റു കണ്ടെത്തി. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാകാത്ത വിധമായിരുന്നു ലോറിയുടെ ബോഡി നിര്‍മ്മിച്ചിരുന്നത്.

തമിഴ്നാട്ടിലേക്ക് ലോറിയില്‍ ബ്രാണ്ടി കടത്തുന്നതിനിടെ വേലുച്ചാമി ഗൗണ്ടറുടെ മകന്‍ സമ്പത്ത് നവംബര്‍ ഒന്ന് ബുധനാഴ്ച പൊലീസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച സൂചനയനുസരിച്ച് തമിഴ്നാട് പൊലീസ് വാളയാറെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്നാണ് കേരള പൊലീസ് റെയ്ഡു നടത്തുകയും സ്പിരിറ്റ് കണ്ടെടുക്കുകയും ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X