നാട്ടുകാരും ടൈറ്റാനിയം തൊഴിലാളികളും ഏറ്റുമുട്ടി
തിരുവനന്തപുരം : ടൈറ്റാനിയം ഫാക്ടറിയിലെ തൊഴിലാളികളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മൂന്ന് പൊലീസുകാരടക്ക് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ ഫാക്ടറിയിലെ ഏതാനും തൊഴിലാളികള്‍ നാട്ടുകാര്‍ അടച്ച ഓട തുറന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഓടിയെത്തിയ നാട്ടുകാര്‍ തൊഴിലാളികളെ കല്ലെറിഞ്ഞ് ഓടിച്ചു. തൊഴിലാളികള്‍ പൊട്ടിച്ച ഓട കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും ചെയ്തു.
പിന്നീട് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള അയ്യായിരത്തോളം വരുന്ന നാട്ടുകാര്‍ മാരകായുധങ്ങളുമായി സംഘടിക്കുകയായിരുന്നു. ഫാക്ടറിയിലെ ഒരു സെക്യുരിറ്റി ഓഫീസ് ഇവര്‍ അടിച്ചു തകര്‍ത്തു. സംഭവസ്ഥലത്തേക്ക് ചെന്ന മാധ്യമപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞു.
തിരുവനന്തപുരം അസി.കളക്ടര്‍, ആര്‍ഡിഒ എസ്.ബാഹുലേയന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ പത്മകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ്കാര്‍ ഫാക്ടറി പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications