കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ വിസ തട്ടിപ്പ്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : കണ്ണൂര്‍ നഗരം കേന്ദ്രമാക്കി നടന്ന വന്‍ വിസ തട്ടിപ്പില്‍ 26 പേരുടെ പണം നഷ്ടമായതായി വാര്‍ത്ത.

കണ്ണൂര്‍ നഗരത്തിലെ ഒരു ഹോട്ടല്‍ കേന്ദമാക്കി പ്രവര്‍ത്തിച്ച ഹാറൂണ്‍ എന്നറിയപ്പെടുന്ന നിയാദ് എന്ന വ്യക്തിയാണ് പണവുമായി മുംബൈയില്‍ മുങ്ങിയത്. എറണാകുളം വൈറ്റില സ്വദേശി എന്നാണ് ഭാര്യയും കുട്ടികളുമൊത്ത് ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ പറഞ്ഞിരുന്നത്.തട്ടിപ്പിന് ഇരയായവരില്‍ പലര്‍ക്കും നാട്ടിലുള്ള ജോലിയും നഷ്ടപ്പെട്ടിട്ടുണ്ട്.

അബുദാബിയിലെ അല്‍മഹാ ലേബര്‍ സപ്ലൈസ് എന്ന അമേരിക്കന്‍ കമ്പനിയില്‍ വിവിധ ഒഴിവുകള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ 26 പേരില്‍ നിന്നും 5,800 രൂപ വീതം വാങ്ങിയത്. ഒക്ടോബര്‍ 20ന് ഇവരെ മുംബൈയില്‍ കൊണ്ടുപോയിട്ടാണ് ഇയാള്‍ മുങ്ങിയത്.

എമിഗ്രേഷന്‍ ക്ലിയറിന്‍സിനെന്ന വ്യാജേന 83,000 രൂപയുമായി പുറത്തേക്ക് പോയ ഇയാള്‍ മനീഷ് മാര്‍ക്കറ്റിന് സമീപം കാറില്‍ നിന്നും ഇറങ്ങി അപ്രത്യക്ഷനാവുകയായിരുന്നു. നവംബര്‍ മൂന്ന് വെള്ളിയാഴ്ച മാതൃഭൂമി ദിനപ്പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X