മണ്ണിടിഞ്ഞു വീണ് മൂന്നു മരണം
കിളിമാനൂര്‍: കിളിമാനൂരിനടുത്ത് കൊടുവഴലൂരില്‍ മണ്ണിടിഞ്ഞ് വീണ് മൂന്നുപേര്‍ മരിച്ചു. ഇഷ്ടികക്കളത്തില്‍ മണ്ണിടിഞ്ഞ് വീണാണ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് തൊഴിലാളികള്‍ മരിച്ചത്.
രാജു(35), ശോഭന(30), ലത(26) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം പണിയെടുത്തുകൊണ്ടിരുന്ന സുരേഷ് പരിക്കുകളോടെ ആശുപത്രിയിലാണ്.
നവംബര്‍ നാല് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 40 അടി മുകളില്‍ നിന്നും മണ്ണിടിഞ്ഞ് താഴെ പണിയെടുത്തുകൊണ്ടിരുന്നവരുടെ മേല്‍ പതിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ നാലുപേരെയും പുറത്തെടുത്തുവെങ്കിലും മൂന്ന് പേര്‍ മരിച്ചു.












Click it and Unblock the Notifications