Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരായനിരോധനം പിന്‍വലിക്കണമെന്ന് സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ ചാരായ നിരോധനം പിന്‍വലിക്കണമെന്ന് സിപിഐ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചതിനെത്തുടര്‍ന്ന് വ്യാജച്ചാരായം വ്യാപകമായി. മദ്യനിരോധനം പരാജയപ്പെട്ട അനുഭവമാണ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമുള്ളത്. നിരോധനം കൊണ്ട് പ്രശ്നപരിഹാരമുണ്ടാക്കാനാവില്ലെന്നും മദ്യവര്‍ജ്ജനമാണ് ശരിയായ പോംവഴിയെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി സര്‍ക്കാര്‍ പല നടപടികള്‍ കൈക്കൊണ്ടിട്ടും നിയമനിര്‍മ്മാണം നടത്തിയിട്ടും വ്യാജമദ്യ ദുരന്തമുണ്ടായത് നിരോധനത്തിന്റെ അപ്രസക്തി സൂചിപ്പിക്കുന്നുവെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

സി.ദിവാകരന്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പി.കെ.വാസുദേവന്‍ നായര്‍ ദേശീയ എക്സിക്യൂട്ടീവ് തീരുമാനങ്ങളും അവതരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+