Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം മറ്റുള്ളവര്‍ക്ക് മാതൃക: ദേശ്മുഖ്

കൊച്ചി: കേരളത്തില്‍ നിന്ന് അന്യസംസ്ഥാനങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അഭിപ്രായപ്പെട്ടു. മട്ടാഞ്ചേരിയില്‍ മഹാരാഷ്ട്ര മണ്ഡല്‍ നല്കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

സാക്ഷരപാതയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളമെന്ന് ദേശ്മുഖ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര തൊട്ടുപിന്നിലുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികളുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായ ഡോ.പി.സി.അലക്സാണ്ടര്‍ മലയാളിയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണി ജോസഫും മലയാളിയാണ്.

സത്യസന്ധതയും ആത്മാര്‍ത്ഥതയും കൈമുതലാക്കിയവരാണ് മലയാളികള്‍. മറ്റു ദേശങ്ങളില്‍ നിന്നു വരുന്നവരെ സ്വാഗതം ചെയ്യാനും അവര്‍ തയ്യാറാണ്. മഹാരാഷ്ട്രക്കാരും ഗുജറാത്തികളും ഒക്കെയുള്ള കൊച്ചി ദേശീയോദ്ഗ്രഥനത്തിന് ഉത്തമ ഉദാഹരണമാണ്.

മഹാരാഷ്ട്രക്കാര്‍ പലരും തൊഴിലന്വേഷിച്ചാണ് കൊച്ചിയിലെത്തിയത്. ഇപ്പോള്‍ പലര്‍ക്കും തൊഴില്‍ നല്കുന്നവരായി ഇവര്‍ വളര്‍ന്നിരിക്കുന്നു. മഹാരാഷ്ട്ര ജനതയ്ക്ക് ഇവരെ ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. കേരളീയ സമൂഹത്തിന്റെ ഭാഗമായി നില്ക്കുമ്പോഴും സവിശേഷമായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കു കഴിയുന്നു.

സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ് മഹാരാഷ്ട്രയെന്ന് ദേശ്മുഖ് പറഞ്ഞു. മുംബൈയ്ക്ക് ലോക സാമ്പത്തിക ഭൂപടത്തില്‍ പ്രധാന സ്ഥാനമുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+