Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനച്ചെലവ് കുറഞ്ഞ മത്സ്യബന്ധനത്തിന് തുടക്കം

കൊച്ചി: മത്സ്യബന്ധന ബോട്ടുകളില്‍ പായ ഘടിപ്പിച്ച് ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനുള്ള പദ്ധതിക്ക് മുനമ്പത്ത് നവംബര്‍ നാല് ശനിയാഴ്ച തുടക്കമായി. മത്സ്യമേഖലാ പഠനകേന്ദ്രമായ ഗ്രീന്‍സീസ് ആണ് പദ്ധതി തയ്യാറാക്കിയത്.

കാറ്റിനെ പരമാവധി പ്രയോജനപ്പെടുത്തി ഒരു ബോട്ടിന് 4,000 മുതല്‍ 6,000 വരെ ലിറ്റര്‍ ഡീസല്‍ ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുമെന്ന് ഇതു സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്കിയ ഗ്രീന്‍സീസ് കോ- ഓര്‍ഡിനേറ്റര്‍ ജോസി പള്ളിപ്പറമ്പില്‍ അവകാശപ്പെട്ടു. വര്‍ഷത്തില്‍ 50,000 മുതല്‍ 70,000 വരെ ലിറ്റര്‍ ഡീസലാണ് ഒരു ബോട്ടില്‍ ഉപയോഗിക്കുന്നത്.

കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന മത്സ്യമേഖലയില്‍ പോയി മീന്‍ പിടിച്ച് തുറമുഖത്ത് തിരിച്ചെത്തുന്നതിനായി ഓരോ മത്സ്യബന്ധന ബോട്ടും 1,500 മണിക്കൂര്‍ വരെ ഓടുന്നുണ്ട്. ഇതില്‍ 800 മണിക്കൂര്‍ തിരിച്ചു കരയിലെത്തുന്നതിനുള്ള ഓട്ടമാണ്. കടലില്‍ നിന്ന് കാറ്റെപ്പോഴും കരയിലേക്കാണ് വീശുകയെന്ന കാര്യം ജോസി ചൂണ്ടിക്കാട്ടി. ബോട്ടില്‍ പായ സ്ഥാപിച്ച് കാറ്റിനെ ഉപയോഗപ്പെടുത്തിയാല്‍ ഡീസല്‍ ചെലവില്‍ ശരാശരി പത്തു ശതമാനം ലാഭിക്കാനാവും. പായയുള്ളതിനാല്‍ എഞ്ചിന്റെ വേഗത കുറച്ചാലും കൂടുതല്‍ ദൂരം ഓടും. പത്തു ശതമാനം സ്പീഡു കുറച്ചാല്‍ 30 ശതമാനം ഡീസല്‍ ലാഭിക്കാനാവും. ഒരു വര്‍ഷം സംസ്ഥാനത്തെ 3,000 മത്സ്യബന്ധന ബോട്ടുകളെങ്കിലും ഈ രീതി അവലംബിച്ചാല്‍ 40 കോടി രൂപയുടെ ഡീസല്‍ ലാഭിക്കാനാവുമെന്നും ജോസി പറഞ്ഞു.

എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ച് ആഴക്കടലില്‍ മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകി നടന്ന് അപകടത്തില്‍പ്പെടുന്നത് തടയാനും പായ സ്ഥാപിക്കുന്നതു വഴി സാധിക്കും. പായയുടെ സഹായത്തോടെ ബോട്ടിന് കഴിയുന്നത്ര കരയോടടുക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മത്സ്യകയറ്റുമതി രംഗത്ത് വില ഉയരാതിരിക്കുകയും ഇന്ധനവില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഗ്രീന്‍സീസ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആവിഷ്കരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+