ഗോശ്രീ പദ്ധതി : ഉന്നതതലയോഗം ചേരുന്നു
കൊച്ചി: ഗോശ്രീ പദ്ധതിയില്‍ വൈപ്പിന്‍-എറണാകുളം പാലങ്ങളുടെ നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ നവംബര്‍ എട്ടിന് തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും.പണം കണ്ടെത്തുന്നതിന് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനാണ് യോഗം.
രാവിലെ 11ന് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ സഹകരണ,വാണിജ്യ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
സംസ്ഥാന സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
വൈപ്പിന്‍ വല്ലാര്‍പാടം പാലങ്ങളെ എറണാകുളവുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലങ്ങളുടെ നിര്‍മ്മാണം സാമ്പത്തിക പങ്കാളിയെ കണ്ടെത്താത്തതിനാല്‍ അനിശ്ചിതാവസ്ഥയിലായിരുന്നു.സഹകരണമന്ത്രി എസ്.ശര്‍മ്മയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും സഹകരണബാങ്കിന്റെ ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതലയോഗം ചേരുന്നത്.
പാലങ്ങളുടെ നിര്‍മ്മാണത്തിന് 84 കോടിരൂപയാണ് കണ്ടെത്തേണ്ടത്.എറണാകുളം മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് 60 ഏക്കര്‍ കായല്‍ നികത്തിവിറ്റ് പണം തിരിച്ചടക്കാനുള്ളതാണ് പദ്ധതി.കായല്‍ നികത്തല്‍ 80 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു.പാലം നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ പരിശോധനയും പൂര്‍ത്തിയായിക്കഴിഞ്ഞു.












Click it and Unblock the Notifications