വിഷമദ്യം: ഒരാള്‍ കൂടി മരിച്ചു
പത്തനാപുരം: വിഷമദ്യം കഴിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ടജില്ലയിലെ പത്തനാപുരത്ത് മരുതമണ്‍ഭാഗം കുറ്റിയില്‍വീട്ടില്‍ ശിവരാമന്‍ ആചാരി(47)ആണ് നവംബര്‍ നാല് ശനിയാഴ്ച വിഷമദ്യം കഴിച്ചു മരിച്ചത്.
പത്തനംതിട്ട ചിറ്റാറിനടുത്ത് ഒരു സുഹൃത്തിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുത്തശേഷം അവിടെ നിന്ന് മദ്യപിച്ചിട്ടാണ് ഇയാള്‍ മടങ്ങിയെത്തിയത്. മടക്കയാത്രയില്‍ തന്നെ അവശനിലയിലായിരുന്ന ഇയാളെ വീട്ടിലെത്തിയ ഉടന്‍ കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ അമിതമദ്യപാനം മൂലമാണ് ശിവരാമന്‍ ആചാരി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications