സര്‍വകക്ഷിയോഗം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം : വിഷമദ്യദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.
നവംബര്‍ നാല് ശനിയാഴ്ച നടന്ന ചര്‍ച്ചയുടെ ഒടുവില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മദ്യമാഫിയയും തമ്മിലുള്ള ബന്ധവും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കീഴില്‍ കൊണ്ടു വരണമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി ആവശ്യപ്പെട്ടു. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് തന്നെ അന്വേഷണം നടത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ഈ രണ്ട് ആവശ്യങ്ങളും സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സര്‍വകക്ഷിയോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.












Click it and Unblock the Notifications