എമിഗ്രേഷന്‍ തട്ടിപ്പ്: എസ്ഐയ്ക്കെതിരേ കേസ്
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ അഴിമതിസംഭവത്തില്‍ എസ്ഐ സതീഷ്കുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ ജെയിംസ് എന്നിവര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഡിജിപി യുടെ നിര്‍ദ്ദേശപ്രകാരമാണിത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്.
വ്യാജയാത്രാരേഖകള്‍ ഉപയോഗിച്ച് വിദേശത്തേയ്ക്ക് ആളുകളെ കയറ്റിവിടുന്ന പ്രധാന കേന്ദ്രമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. വ്യാജരേഖകളിലൂടെ നിരോധിക്കപ്പെട്ട ഭീകരസംഘടനകളിലെ അംഗങ്ങള്‍ നെടുമ്പാശേരി വഴി കടന്നുപൊയ്ക്കൊണ്ടിരുന്നതായി കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ചില ട്രാവല്‍ ഏജന്‍സികളുടെ സഹായത്താലായിരുന്നു ഇതെന്നും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications