റെയ്ഡില്‍ തിരിമറി : ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം : വ്യാജമദ്യ റെയ്ഡിനിടയില്‍ തിരിമറി നടത്തിയതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.
ആറ്റിങ്ങല്‍ ഡിവൈഎസ്പി ഐസക്, കടയ്ക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പ്രകാശന്‍, ചിറയിന്‍കീഴ് എസ്ഐ ബാബുകുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി നവംബര്‍ മൂന്ന് വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തത്.
ഒക്ടോബര്‍ 21ന് നടന്ന റെയ്ഡില്‍ ചിറയിന്‍കീഴിലെ മുടപുരത്തിന് സമീപം വ്യാജമദ്യവുമായി വന്ന ടാറ്റാ സുമോ പൊലീസ് കസ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ടാറ്റാ സുമോയ്ക്ക് പകരം അംബാസഡര്‍ കാര്‍ എന്ന് വ്യാജരേഖയുണ്ടാക്കിയാണ് ഈ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റര്‍ ചെയ്തത്. ഇത് കൃത്യവിലോപമായി കണക്കാക്കിയാണ് സസ്പെന്‍ഷന്‍.












Click it and Unblock the Notifications