കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശമലയാളിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് 85 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്തു. തിരുവനന്തപുരത്ത് കുറവന്‍കോണം വിക്രമപുരംകുന്നില്‍ ഗള്‍ഫ് മലയാളി ടി.വി.കൃഷ്ണന്റെ വീട്ടിലാണ് നവംബര്‍ മൂന്ന് വെള്ളിയാഴ്ച വന്‍മോഷണം നടന്നത്.

85 പവന്‍ സ്വര്‍ണ്ണത്തോടൊപ്പം 6000 രൂപയും മോഷ്ടിക്കപ്പെട്ടു. ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിലാണ് മോഷണം നടന്നതെന്നു കരുതപ്പെടുന്നു. ഈ സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു. ഉച്ചയ്ക്ക് വീടിന്റെ സമീപമുള്ള ബന്ധുവീട്ടില്‍ കൃഷ്ണനും ഭാര്യയും പോയിരുന്നു. മകള്‍ കോളേജിലും പോയിരുന്നു. വീട് പൂട്ടിയിട്ടാണ് ഇവര്‍ പോയത്.

വീടിന്റെ അടുക്കളഭാഗത്തെ കതക് കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അകത്തു കടക്കുകയായിരുന്നു. ബാങ്ക്ലോക്കറില്‍ കൊണ്ടുവയ്ക്കാനായി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്.

ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന ടി.വി.കൃഷ്ണന്‍ നാലുമാസം മുമ്പാണ് നാട്ടില്‍ സ്ഥിരതാമസത്തിനായി മടങ്ങിയെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X